തിക്കോടി ഫെസ്റ്റിന് കൊടിയേറി

news image
Feb 2, 2023, 2:54 pm GMT+0000 payyolionline.in

തിക്കോടി:  തിക്കോടി ഫെസ്റ്റിന് പതാക ഉയർന്നു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്
ഫെസ്റ്റ് പ്രചരണ കമ്മിറ്റി കൺവീനർ ഇ പ്രഭീഷിന് പതാക കൈമാറി. ചടങ്ങിൽ പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടി ‘നാടുണരുന്നു’  പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി.ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.

തിക്കോടി ഫെസ്റ്റ് ബാഗ് തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുയ്യണ്ടി രാമചന്ദ്രൻ നജീബ് തിക്കോടിക്ക് നൽകികൊണ്ട് ആദ്യ വില്പന നിർവ്വഹിച്ചു. ടി.കെ. രുഗ്മാംഗദൻ അദ്ധ്യക്ഷനായി. സ്വാഗതം വി.കെ രാജീവനും  അശോകൻ ശില്പ നന്ദിയും പറഞ്ഞു. ചടങ്ങിനുശേഷം പ്രാദേശിക കലാകാരന്മാരുടെ ഗാനമേളയും നൃത്ത നൃത്യങ്ങളും അരങ്ങേറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe