തിക്കോടി പഞ്ചായത്ത് 600 യുവതികള്‍ക്ക് മെൻസ്ട്രൽ കപ്പ് നല്‍കി

news image
Mar 17, 2023, 2:17 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്ത് 2022 – 23 പദ്ധതിയുടെ ഭാഗമായി മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിന്റെ നാനാഭാഗങ്ങളിലുള്ള അറന്നൂറോളം വരുന്ന പതിനേഴ് വയസ്സിനു മുകളിലുള്ള പെൺകുട്ടികൾക്കാണ് കപ്പ് വിതരണം ചെയ്തത്. പാർശ്വഫലങ്ങൾ ഇല്ലാത്തതും പ്രകൃതിസൗഹൃദവുമായ കപ്പുകൾ നൂതന ആശയത്തിലധിഷ്ടിതമായ പഞ്ചായത്ത്ന്റെ പദ്ധതിയുടെ ഭാഗമാണ്.

കപ്പിന്റെ ഉപയോഗത്തെ സംബന്ധിച്ചും അത് എങ്ങിനെ പ്രകൃതിസൗഹൃദമാകുന്നു എന്നതിനെക്കുറിച്ചും  പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ.ഗാനസരസ്വതി ക്ലാസ് എടുത്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ പ്രനില സത്യൻ , ആർ വിശ്വൻ , കെ പി ഷക്കീല മെമ്പർമാരായ വിബിതാബൈജു , എൻ എം ടി  അബ്ദുള്ള കുട്ടി, സി ഡി എസ് ചെയർപേഴ്സൺ  പുഷ്പ, മേലടി ഹെൽത്ത് ഇൻസ്പെക്ടർ ബൈജുലാൽ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോഗേഷ്, എം എൽ എസ് പി സനൂജ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe