തിക്കോടി ടൗണിൽ അടിപ്പാതയ്ക്കായി വനിതാ ലീഗിന്റെ സായാഹ്ന ധർണ്ണ

news image
Mar 21, 2023, 2:23 am GMT+0000 payyolionline.in

തിക്കോടി : ഗവൺമെന്റ് സ്ഥാപനങ്ങളും വിദ്യാലയങ്ങളും റെയിൽവേ സ്റ്റേഷനും ഫിഷ് ലാൻഡിംഗ് സെന്ററും ആരാധനാലയങ്ങളും ഉൾക്കൊള്ളുന്ന തീക്കോടി ടൗണിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിക്കോടി പഞ്ചായത്ത് വനിതാ ലീഗ് പ്രവർത്തകർ സായാഹ്ന നടത്തി.

എ. വി സുഹറയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി. ഹനീഫ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സെറീന ബീവി മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഷക്കീല, ബ്ലോക്ക് മെമ്പർ പി.വി റംല, വാർഡ് മെമ്പർ സൗജത്ത്. യു. കെ, വി കെ അബ്ദുൾ മജീദ് എന്നിവരും എൻ.പി മമ്മദ് ഹാജി, പി. പി കുഞ്ഞമ്മദ്, ഓ. കെ ഫൈസൽ, എൻ.കെ കുഞ്ഞബ്ദുള്ള, ഭാസ്കരൻ തിക്കോടി, എ.കെ ഉമ്മർ എന്നിവരും സംസാരിച്ചു. തൻസീറ സമീർ സ്വാഗതവും ഹസീന നന്ദിയും പറഞ്ഞു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe