താമരശ്ശേരിയിൽ വീടിന് വെടിയേറ്റു; കാട്ടുപന്നിക്ക് വച്ച വെടി ഉന്നം തെറ്റിയതെന്ന് നിഗമനം

news image
Sep 15, 2022, 9:43 am GMT+0000 payyolionline.in

കോഴിക്കോട്∙ താമരശ്ശേരി പുതുപ്പാടി അടിവാരത്ത് വീടിന് വെടിയേറ്റു. അടിവാരം മേലെ പൊട്ടിക്കെ തരിയോട് മുക്ക് പുത്തൻ പുരയിൽ മണിയുടെ വീടിനുനേരെയാണ് വെടിയേറ്റത്. ബുധനാഴ്ച രാത്രി 11.30 നാണ് സംഭവം. ഇന്നു രാവിലെയാണ് വീടിന്റെ തൂണിലും ചുമരിലും തട്ടി തെറിച്ച് വീണ നാടൻ തോക്കിൽ ഉപയോഗിക്കുന്ന തിര കണ്ടെത്തിയത്.

കാട്ടുപന്നിക്ക് വച്ച വെടി ഉന്നം തെറ്റി വീടിനുനേരെ കൊണ്ടതാണെന്നാണ് പ്രഥമിക നിഗമനം. പരിസരത്ത് കാട്ടുപന്നിയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ ചുമരിൽ രണ്ടിടത്ത് തുള വീണ പാടുണ്ട്. വീട്ടുകാർ രാത്രിയിൽ ശബ്ദം കേട്ടെങ്കിലും പുറത്തിറങ്ങി നോക്കിയില്ല.താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷറഫ് തെങ്ങലക്കണ്ടി, സിഐ ടി.എ.അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe