തച്ചൻകുന്ന് കോടതി പറമ്പ്- കണിയാം കണ്ടി മുക്ക് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

news image
Jan 26, 2023, 8:36 am GMT+0000 payyolionline.in

പയ്യോളി :  തച്ചൻകുന്ന് പതിനേഴാം വാർഡില്‍  പുതുതായി നിർമ്മിച്ച തച്ചൻകുന്ന് കോടതി പറമ്പ്- കണിയാം കണ്ടി മുക്ക് കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം  നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവ്വഹിച്ചു.

 

പ്രകാശൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കാര്യാട്ട് ഗോപാലൻ,സി.കെ ഷഹനാസ്, ഷജ് മിന ഇല്ലിക്കാത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അനീഷ് മാസ്റ്റർ പാറമ്മൽ,കാര്യാട്ട് നാരായണൻ, പി.വി.മുഹമ്മദലി, വ്യാപാരി പ്രതിനിധി നാഗത്ത് കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. റഷീദ് ആണിയത്തൂർ സ്വാഗതവും സിദ്ദീഖ് വെട്ടിപ്പാണ്ടി നന്ദിയും പറഞ്ഞു.  മൂന്നര ലക്ഷം രൂപ ചിലവഴിച്ചാണ് കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe