ഡൽഹിയിൽ വീണ്ടും മങ്കിപോക്സ്

news image
Sep 16, 2022, 11:59 am GMT+0000 payyolionline.in

ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും മങ്കിപോക്സ് റിപ്പോർട്ട് ചെയ്തു. നൈജീരിയൻ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 13 ആയി.

യുവതി ലോക നായക് ജയപ്രകാശ് നാരായണൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് യുവതിയെ സെപ്റ്റംബർ 14നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

‘നിലവിൽ ഡൽഹിയിൽ മങ്കിപോക്സിന്‍റെ എട്ടു കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവസാനമായി രോഗം ബാധിച്ചത് 30കാരിയായ നൈജീരിയൻ യുവതിക്കാണ്. അവരെ ലോക നായക് ജയപ്രകാശ് നാരായണൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്.’ -ആശുപത്രി അധികൃതർ പറഞ്ഞു.

നേരത്തെയും ഡൽഹിയിൽ ആഫ്രിക്കൻ വംശജരായ യുവതികൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ 24നാണ് ഡൽഹിയിൽ ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe