ജൂൺ 14 വരെ ആധാർ സൗജന്യമായി പുതുക്കാം

news image
May 24, 2023, 3:55 am GMT+0000 payyolionline.in
കോഴിക്കോട്‌: പത്തു വർഷങ്ങൾക്കുമുമ്പ് എടുത്ത ആധാർ കാർഡുകളിൽ ഇതുവരെ ഒരു പുതുക്കലും നടത്തിയിട്ടില്ലെങ്കിൽ തിരിച്ചറിയൽ, മേൽവിലാസ രേഖകൾ ഓൺലൈൻ വഴി ജൂൺ 14 വരെ സൗജന്യമായി പുതുക്കാം.https:myaadhaar.uidai.gov.in   വെബ്സൈറ്റ് സന്ദർശിച്ച് ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാം.  ഡോക്യുമെന്റ് അപ്ഡേറ്റ് ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.
അക്ഷയ കേന്ദ്രങ്ങൾ വഴിയും  ഈ സേവനം 50 രൂപ നിരക്കിൽ ചെയ്യാം. നവജാതശിശുക്കൾക്ക് ആധാറിന് എൻറോൾ ചെയ്യാം. അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് ബയോമെട്രിക് ശേഖരിക്കില്ല. ഫോൺ:  0495 – 2304775.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe