ജീവനക്കാരുടെ ശമ്പളം കുറച്ച് ഇന്റൽ; സി.ഇ.ഒയുടെ വേതനം 25 ശതമാനം കുറച്ചു

news image
Feb 1, 2023, 5:12 am GMT+0000 payyolionline.in

വാഷിങ്ടൺ: വരുമാനം കുറയുന്നതിനിടെ ജീവനക്കാരുടെ ശമ്പളം കുറച്ച് ഇന്റൽ. മാനേജ്മെന്റ് തലത്തിലുള്ള ജീവനക്കാരുടെ ശമ്പളം കുറക്കാനാണ് നീക്കം. കമ്പനി സി.ഇ.ഒ പാറ്റ് ഗ്ലെൻസിങ്ങറിന്റെ ശമ്പളം 25 ശതമാനം കുറക്കുമെന്നാണ് സൂചന. അദ്ദേഹത്തിന്റെ ലീഡർഷിപ്പ് ടീമിലുള്ള ജീവനക്കാരുടെ ശമ്പളം 15 ശതമാനവും കുറക്കും. സീനിയർമാനേജർമാരുടെ ശമ്പളം 10 ശതമാനവും മിഡ് ലെവൽ മാനേജർമാരുടേത് അഞ്ച് ശതമാനവും കുറക്കും.

മണിക്കൂറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരേയും ഏഴാം വിഭാഗത്തിൽ വരുന്ന ജീവനക്കാരേയും ശമ്പളം ​വെട്ടിച്ചുരുക്കൽ ബാധിക്കില്ല. മാക്രോ ഇക്കണോമിക് സാഹചര്യങ്ങളാണ് ശമ്പളം വെട്ടികുറക്കുന്നതിലേക്ക് നയിച്ചതെന്ന് ഇന്റൽപ്രതികരിച്ചു. ശമ്പളം വെട്ടികുറക്കുന്നതിലൂടെ കൂടുതൽ നിക്ഷേപത്തിനുള്ള പണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രതികരിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിരവധി ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ആമസോൺ, ഗൂഗ്ൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻമാരെല്ലാം ജീവനക്കാരെ ഒഴിവാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe