കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജന വിരുദ്ധ ബഡ്ജറ്റിനെതിരെ മുസ്ലിം ലീഗിന്റെ പ്രതിഷേധ സംഗമം

news image
Feb 4, 2023, 2:22 pm GMT+0000 payyolionline.in

 പയ്യോളി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അവതരിപ്പിച്ച ജന വിരുദ്ധ ബഡ്ജറ്റിനെതിരെ പയ്യോളിയിൽ മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പെട്രോളിനും ഡീസലിനും നികുതി വർദ്ധിപ്പിക്കുക വഴി വ്യാപകമായ വിലക്കയറ്റം ഉണ്ടാവുന്ന സാഹചര്യത്തിൽ നിന്ന് പിന്മാറാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് അഭ്യർത്ഥിച്ചു കൊണ്ടുള്ള പ്രതിഷേധ പ്രകടനത്തിന് മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ മoത്തിൽ അബ്ദുറഹിമാൻ , മുൻസിപ്പൽ മുസ്ലിം ലീഗ് നേതാക്കളായ പി.എം.റിയാസ് , മടിയാരി മൂസ മാസ്റ്റർ , ബഷീർ മേലടി , സി.പി. ബാസിത് , ഹമീദ് മൂരാട് , ചെറക്കോത്ത് അഹമ്മദ് , യൂത്ത് ലീഗ് പ്രസിഡണ്ട് എസ്.കെ.സമീർ , കൗൺസിലർമാരായ അഷറഫ് കോട്ടക്കൽ , എ.പി.റസാഖ് , പ്രവാസി ലീഗ് പ്രസിഡണ്ട് മിസിരി കുഞ്ഞമ്മദ് എന്നിവർ നേതൃത്വം നൽകി.

കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ പയ്യോളിയിൽ നടത്തിയ പ്രകടനം

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe