ജേക്കബ് വടക്കൻ ചേരിയുടെ ആരോഗ്യ പ്രഭാഷണ പരമ്പര ചേമഞ്ചേരിയിൽ- പ്രചരണത്തിന് ഫ്ലാഗ് ഓഫ്

news image
Nov 13, 2022, 12:26 pm GMT+0000 payyolionline.in

ചേമഞ്ചേരി:  ചേമഞ്ചേരി സെൻ ലൈഫ് ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 16 മുതൽ 20 കുടി പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിക്കുന്ന ഡോ. ജേക്കബ് വടക്കൻ ചേരിയുടെ ടേസ്റ്റ് ഓഫ് ഹെൽത്ത് എന്ന ആരോഗ്യപ്രഭാഷണപരമ്പരയുടെ പ്രചരണത്തിനായ് നടത്തുന്ന വാഹന പ്രചരണ ജാഥ യോഗശാലഡയറക്ർ ആശ ഫ്ലാഗ് ഓഫ് ചയ്തു.

 

പ്രകൃതിജീവന തത്വങ്ങളെജനങ്ങളിൽഎത്തിക്കാനായി നടത്തുന്ന പ്രഭാഷണപരമ്പര പ്രശസ്ത കവി വി. ടി ജയദേവൻ ഉദ്ഘാടനം ചെയ്തു. വി കൃഷ്ണകുമാർ, കെ . വി ദീപ, പ്രസീത എസ്, മനോജ്‌, നിർമലാനന്ദ, വി. കെ പ്രഭാകരൻ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. വ്യത്യസ്ത യോഗ
സ്കൂളുകളിലെ നിരവധി വിദ്യാർത്ഥികൾ ജാഥയിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe