ചെരണ്ടത്തൂരിൽ ആർ എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ – ശ്രീധരൻ മാസ്റ്റർ അനുസ്മരണ കൺവെൻഷൻ

news image
Dec 11, 2022, 8:00 am GMT+0000 payyolionline.in

ചെരണ്ടത്തൂർ:  ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന ചെരണ്ടത്തൂർ ശ്രീധരൻ മാസ്റ്ററുടെയും ദീർഘ കാലം ചെരണ്ടത്തൂർ വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ആയിരുന്ന ആർ എം കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും അഞ്ചാം ചരമ വാർഷികത്തിൽ ചെരണ്ടത്തൂർ ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ കൺവെൻഷൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പി കെ രാഗേഷ് ഉദ്ഘാടനം ചെയ്തു.

പി.എം അഷ്റഫ് അധ്യക്ഷത വഹിച്ചു.അച്യുതൻ പുതിയെടുത്ത്,സി പി വിശ്വനാഥൻ മാസ്റ്റർ, ചന്ദ്രൻ മൂഴിക്കൽ, ചാലിൽ അഷ്‌റഫ്‌, വേലായുധൻ പി എം,പി സി ഷീബ, വി എം ചന്ദൻ, സി പി ശശിധരൻ, ടി കെ ഗോപാലൻ,പ്രമീള ഒ പി, ശ്രീജേഷ് ചെരണ്ടത്തൂർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe