ചുരത്തിൽ നിർത്തിയിടുന്ന വാഹനങ്ങൾക്ക് ഇന്നു മുതൽ യുസർ ഫീ

news image
Feb 1, 2023, 5:18 am GMT+0000 payyolionline.in

വൈ​ത്തി​രി: വ​യ​നാ​ട് ചു​രം മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ൽ​നി​ന്ന് മു​ക്ത​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ചു​ര​ത്തി​ൽ നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​സ​ർ ഫീ ​ഈ​ടാ​ക്കാ​ൻ തീ​രു​മാ​നം. ‘അ​ഴ​കോ​ടെ ചു​രം’ എ​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഫീ ​ഈ​ടാ​ക്കു​ന്ന​ത്.

നി​ർ​ത്തി​യി​ടു​ന്ന ഓ​രോ വാ​ഹ​ന​ത്തി​നും 20 രൂ​പ വീ​തം ഈ​ടാ​ക്കാനാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ചു​ര​ത്തി​ലെ വാ​ഹ​ന പാ​ർ​ക്കി​ങ് നി​യ​ന്ത്രി​ക്കാ​നോ ഗ​താ​ഗ​ത​കു​രു​ക്ക് കു​റ​ക്കാ​നോ മ​റ്റു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തെ യൂ​സ​ർ ഫീ ​ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ ഇ​തി​നോ​ട​കം പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചു​ര​ത്തി​ല്‍ പ്ര​കൃ​തി​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ളി​ല്‍ വ​ന്നി​റ​ങ്ങു​ന്ന സ​ഞ്ചാ​രി​ക​ളി​ല്‍നി​ന്ന് ബു​ധ​നാ​ഴ്ച മു​ത​ൽ യൂ​സ​ര്‍ഫീ വാ​ങ്ങാ​നാ​ണ് നീ​ക്കം.

ഇ​തി​നാ​യി വ്യൂ​പോ​യ​ന്റി​ലും വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ചു​ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലും ഹ​രി​ത ക​ര്‍മ​സേ​നാം​ഗ​ങ്ങ​ളെ ഗാ​ര്‍ഡു​മാ​രാ​യി നി​യോ​ഗി​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe