ചരിത്ര വസ്തുതകളെ തമസ്കരിക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കണം: മന്ത്രി എ കെ ശശീന്ദ്രൻ

news image
Jan 28, 2023, 12:17 pm GMT+0000 payyolionline.in

കൊയിലാണ്ടി: ചരിത്ര വസ്തുതകളെ തമസ്കരിക്കാനുള്ള നീക്കത്തെ അധ്യാപക സമൂഹം ശക്തമായി ചെറുത്തു തോൽപ്പിക്കണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ നാഷണൽ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എൻ എസ് ടി എ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ നേട്ടങ്ങൾ സംരക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ചടങ്ങിൽ എൻ എസ് ടി എ ജില്ലാ പ്രസിഡൻറ് പി പി ബൈജു ആധ്യക്ഷം വഹിച്ചു .എൻസിപി ജില്ലാ പ്രസിഡൻറ് മുക്കം മുഹമ്മദ് മുഖ്യാതിഥിയായിരുന്നു.സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ എൻ എസ് ടി എ  സംസ്ഥാന പ്രസിഡൻറ് കെ കെ ശ്രീഷു, സി രമേശൻ’ അനിത കുന്നത്ത് , സി ജൂലേഷ്, വിനോദ് മേച്ചേരി അരുൺ , എം കെ ബബിത , പി പവിത്രൻ , അബുലൈസ് തേഞ്ഞിപ്പലം , പി കെ എം ഹിബത്തുള്ള , പി സുധാകരൻ മാസ്റ്റർ, വിജയൻ മലയിൽ ,കെ കെ സഗീഷ് ,കെ പി സുധീഷ് , എസ് ശ്രുതില എന്നിവർ സംസാരിച്ചു. “മാറുന്ന ക്ലാസ് മുറികൾ മാറേണ്ട അധ്യാപന രീതി ” എന്ന വിഷയത്തിൽ ഇ ശശീന്ദ്ര ദാസ് ക്ലാസ് എടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe