ഗവർണർക്കെതിരെ തിക്കോടിയിൽ എൽഡിഎഫ് പ്രതിഷേധം

news image
Oct 26, 2022, 2:33 pm GMT+0000 payyolionline.in

തിക്കോടി: കേരളത്തിലെ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് തിക്കോടി ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും , ധർണയും സംഘടിപ്പിച്ചു.

സി പി എം തിക്കോടി ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൽ ജെ ഡി പഞ്ചായത്ത് സെക്രട്ടറി രമേശൻ പള്ളിത്താഴ അദ്ധ്യക്ഷനായി. സി പി എം പയ്യോളി ഏരിയ കമ്മിറ്റി അംഗം പി.എം. വേണുഗോപാൽ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു. എം.കെ. പ്രേമൻ , വിശ്വൻ ആർ എന്നിവർ സംസാരിച്ചു. കെ.വി.സുരേഷ്കുമാർ , ഷാഹിദ, പി.പി, സുനിത. വി എം , കെ.വി രാജീവൻ , എം.രാമചന്ദ്രൻ , ഗിരീഷ് ചെത്തിൽ, എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe