കൊയിലാണ്ടി: രാജ്യത്ത് ജനാധിപത്യം തകർന്നു എന്ന് കള്ള പ്രചരണം നടത്തുന്ന കോൺഗ്രസ്സ് പ്രസ്ഥാനം അവരുടെ നേതാവ് ഇന്ദിരാ ഗാന്ധി നാലരപതിറ്റാണ്ട് മുമ്പ് രാജ്യത്ത് അടിച്ചേൽപ്പിച്ച അടിയന്തിരാവസ്ഥ മറന്നു പോകരുത്. പൗരസ്വാതന്ത്യവും ജനാധിപത്യവും അടിച്ചമർത്തിക്കൊണ്ടും പത്രങ്ങളുടെ വായ മൂടിക്കെട്ടിയും ജയിലറകൾ നിരപരാധികളായ മനുഷ്യരെക്കൊണ്ടു നിറച്ചും രാജ്യത്തുണ്ടാക്കിയ അരക്ഷിതാവസ്ഥ ചരിത്രത്തിന്റെ ഭാഗമാണ്. അടിയന്തിരാവസ്ഥാ വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്.ആർ ജയ്കിഷ്അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ വി കെ ജയൻ , പയ്യോളി മണ്ഡലം പ്രസിഡണ്ട് എ.കെ ബൈജു ,സ്റ്റേറ്റ് കൗൺസിൽ മെമ്പർ മാരായ വായനാരി വിനോദ്, ബി കെ പ്രേമൻ , കെ.വി സുരേഷ്, അഡ്വ വി സത്യൻ,ടി.കെ പത്മനാഭൻ, കെ. ഫൽഗുണൻ , കെ പി മോഹനൻ , വി.കെ മുകുന്ദൻ , ഒ മാധവൻ എന്നിവർ സംസാരിച്ചു.