കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി.ആർ.ഹരിദാസിന് സ്ഥലമാറ്റം. വിജിലൻസ് ആൻറ് ‘ആൻ്റി കറപ്ഷൻ ബ്യൂറോ തിരുവനന്തപുരം സ്പെഷൽ സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായാണ് പുതിയചുമതല, കൊയിലാണ്ടിയിൽ സർക്കിൾ ഇൻസ്പെക്ടർ ആയി നിരവധി വർഷം സേവനമനുഷ്ഠിച്ചിരുന്നു.
സംഘർഷഭൂമിയായിരുന്ന കൊയിലാണ്ടിയെ സമാധാനത്തിൻ്റെ പാതയിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ശേഷം വടകര റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവിയായി പ്രവർത്തിക്കുകയായിരുന്നു. വടകര താലൂക്ക് ഓഫീസ് തീവെപ്പ് അന്വേഷണം നടത്തി 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയത് ആർ.ഹരിദാസിൻ്റെ അന്വേഷണ മികവിലായിരുന്നു.
കൂടാതെ പ്രമാദമായ കൂടത്തായ് കൊലപാതകങ്ങൾ തെളിയിക്കുന്നതിൽ ഹരിദാസിൻ്റെയും സംഘത്തിൻ്റെയും അന്വേഷണ മികവ് ഏറെ ശ്രദ്ധേയമായിരുന്നു. കൂടാതെ നിരവധി കേസുകൾ തെളിയിക്കുന്നിതിൽ നിർണ്ണായകമായിരുന്നു. ഇദ്ദേഹത്തോടൊപ്പം നിരവധി മിടുക്കരായ എം.പി.ശ്യാം ,പി.പി.മോഹനകൃഷ്ണൻ, സന്തോഷ് മമ്പാട്ട്, തുടങ്ങി പോലിസുദ്യോസ്ഥരും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.