കോറോത്ത് സുനാമി കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണം: അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം

news image
Sep 22, 2022, 2:47 pm GMT+0000 payyolionline.in

മാഹി :മത്സ്യബന്ധനം  ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ താമസിക്കുന്ന അഴിയൂര്‍ സുനാമി കോളനിയില്‍ വികസനം എത്തിനോക്കിയിട്ട് വര്‍ഷങ്ങളായി.  അടിയന്തിര ഘട്ടത്തില്‍ പോലും വാഹന എത്തിപ്പെടാന്‍ കഴിയാത്ത പൊട്ടിപൊളിഞ്ഞ് നാശമായ റോഡാണ് ഇവിടെ ഉളളത് . മാലിന്യ സംസ്കരണത്തിനോ ശുചീകരണത്തിനോ ഉളള സൗകര്യങ്ങള്‍ കുറവാണ് ഇവിടെ. കുടിവെളളപദ്ധതി ഉള്‍പ്പെടെ പല പദ്ധതികളും നവീകരിക്കേണ്ടി ഉണ്ടെങ്കിലും എല്ലാം മുടങ്ങി കിടക്കുകയാണ്.കോറോത്ത് റോഡ് സുനാമി കോളനിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് അഴിയൂർ വില്ലേജ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു.

ജലക്ഷാമവും , ഗതാഗത സൗകര്യത്തിനുള്ള അപര്യാപ്തതയും മൂലം കോളനി നിവാസികൾ ഏറേ പ്രയാസം നേരിടുകയാണ്. പ്രശ്ന പരിഹാരത്തിനായി പഞ്ചായത്ത് ഇടപെട്ട് ജനപ്രതിനിധികളുടെയും, ഉദ്യാഗസ്ഥ പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർക്കണമെന്നും ആവശ്യമുയർന്നു. വില്ലേജ് ഓഫീസർ ടി പി  റീനീഷ് അദ്ധ്യക്ഷം വഹിച്ചു . പി
വാസു, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, ടി.ടി പത്മനാഭൻ,  കെ  വി രാജൻ, കെ പി പ്രമോദ്, കെ രവീന്ദ്രൻ  എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe