കോട്ടയത്ത് ബിവറേജ് ഷോപ്പില്‍നിന്ന് മദ്യം മോഷ്ടിച്ചു; യുവാക്കള്‍ അറസ്റ്റില്‍

news image
Sep 14, 2022, 4:23 pm GMT+0000 payyolionline.in

കോട്ടയം: മുണ്ടക്കയത്ത് ബിവറേജസ് ഔട്ട് ലെറ്റിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കട്ടപ്പന ഡിവൈഎസ്പി വി എ നാഷാദ് മോന്‍റെ  നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  ഇടുക്കി കരുണാപുരം സ്വദേശി കല്ലോലിയിൽ ബിജു ചാക്കോ, ഇടുക്കി അന്യാർതൊളു സ്വദേശി സജി കെ.എസ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം കുമളി, തൂക്കുപാലം എന്നിവിടങ്ങളിലെ ബിവറേജ് ഔട്ട് ലെറ്റുകളിൽ പൂട്ട് പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ചതും ഇവരാണ്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പൊലീസ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഇടുക്കി എഴുകുംവയലിലുള്ള സഹൃത്തിന്‍റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇവരുരെയും പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe