കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 95- 96 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു- വീഡിയോ

news image
Jan 31, 2023, 3:28 pm GMT+0000 payyolionline.in

ഇരിങ്ങൽ: കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 95 – 96 ലെ എസ്. എസ്. എല്‍. സി. ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി  സംഗമം സംഘടിപ്പിച്ചു. “ഓർമ്മകൾ പെയ്യുമ്പോൾ” എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്.  പ്രസ്തുത ബാച്ചിലെ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥികൾ ഒരു വര്‍ഷം മുമ്പ് ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വിദേശത്തും നാട്ടിലുമുള്ളവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേരലിന് വേദിയൊരുക്കിയത്.


അകാലത്തില്‍ പൊലിഞ്ഞു പോയ അധ്യാപകർക്കും , സഹപാഠികൾക്കും വേണ്ടി ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥനയോടെ പരിപാടിക്ക് തുടക്കമായി. പഴയ കാല മിഠായികളും ,വിഭവസമൃതമായ ഭക്ഷണവും ഒരുക്കിയിരുന്നു. കുട്ടികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാ പരിപാടികളും, ഒത്തുചേരലിന് വര്‍ണ്ണപ്പകിട്ടേകി. പരിപാടിയില്‍ ദിവാകരൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബാലഗോപാലൻ മാസ്റ്റർ എന്നിവർ പങ്കുചേർന്നു.

പരിപാടി അന്നത്തെ ഹെഡ് മാസ്റ്റർ ആയിരുന്ന വി.പി. നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വി.വി .നിധിഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദിവാകരൻ മാസ്റ്റർ, ബാലഗോപാലൻ മാസ്റ്റർ ,ഉണ്ണികൃഷ്ണൻ മാസ്റ്റർ, പത്മാവതി ടീച്ചർ,പി.വി.സജിത്ത്, ജിതേഷ്.പി.ടി,ഷിനു.ടി,പ്രദീപ് മൂരാട്, പ്രമോദ്.സി.പി, ലൈജിത് കൊളാവി , പ്രജീഷ് ടി,ഷെമീന, സൗമ്യ എന്നിവർ സംസാരിച്ചു.
ഷൈമ, ഹഫ്സാന, സുജിത,സിന്ദു .ടി.വി, സുകൃത, സമീറ, ഷൈജു.കെ.വി. തുടങ്ങിയവർ നേതൃത്വം നൽകി.
ചടങ്ങിൽ  അധ്യാപകരെ ആദരിക്കുകയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളി , ദഫ് മുട്ട് എന്നിവയിൽഎ ഗ്രേഡ് നേടിയ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കഡറി സ്കൂൾ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe