കോടിയേരിയ്ക്ക് ആദരാഞ്ജലികൾ: സിപിഎം തിക്കോടി സൗത്ത് ലോക്കലിൽ മൗനജാഥയും അനുശോചന യോഗവും ചേർന്നു

news image
Oct 4, 2022, 4:13 am GMT+0000 payyolionline.in

പയ്യോളി : സംസ്ഥാന മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയും സി.പി.എം പോളിറ്റ് ബ്യുറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ സി പി ഐ എം  തിക്കോടി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ  നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു. സി. കുഞ്ഞമ്മദ് അദ്ധ്യക്ഷനായി. ബിജു കളത്തിൽ സ്വാഗതം പറഞ്ഞു. സുരേഷ് ചങ്ങാടത്ത് , എം.കെ പ്രമൻ , സന്തോഷ് തിക്കോടി, സി. ഹനീഫ മാസ്റ്റർ, സുനിൽ മാസ്റ്റർ , ദീപ ഡി  ഓൾഗ , ജമീല സമദ്, രാമചന്ദ്രൻ കുയ്യണ്ടി , ഇ.ശശി, രവീന്ദ്രൻ എടവനക്കണ്ടി, ചന്ദ്രശേഖരൻ തിക്കോടി, ടി. ഷീബ, പുഷ്പൻ തിക്കോടി, റഹീസ് എൻ.കെ എന്നിവർ സംസാരിച്ചു. എൻ.വി.രാമകൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe