കൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് യാത്രയയപ്പ് സമ്മേളനം നടത്തി

news image
Jun 2, 2023, 3:03 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി സർവീസ് സഹകരണ ബാങ്കിൽ നിന്നും സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിക്കുന്ന മന്ദാകിനിക്ക് യാത്രയയപ്പും മുൻ ബ്രാഞ്ച് മാനേജരായി വിരമിച്ച കുറ്റിയിൽ വിജയനെയും  ആർ പ്രതിഭയെയും ആദരിക്കൽ ചടങ്ങും നടത്തി. പരിപാടിയിൽ എസ്എസ്എൽസി പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്ക് ജീവനക്കാരുടെ മക്കൾക്ക് അനുമോദനവും നൽകി.

ചടങ്ങ് വടക്കയിൽ ഷെഫീഖ് പയ്യോളി നഗരസഭ ചെയർമാൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. മഠത്തിൽ നാണു മാസ്റ്റർ കെപിസിസി മെമ്പർ, അഡ്വക്കേറ്റ് കെ വിജയൻ ബാങ്ക് ലീഗൽ അഡ്വൈസർ, വി വി സുധാകരൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, സതീഷ് കുമാർ അസിസ്റ്റന്റ് രജിസ്ട്രാർ, രാജേഷ് കീഴരിയൂർ ഡി സിസി സെക്രട്ടറി, വി. ടി സുരേന്ദ്രൻ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, നന്ദകുമാർ കീഴരിയൂർ കെ സി ഇ എഫ്ജില്ലാ സെക്രട്ടറി, ജയേഷ് കൃഷ്ണൻ കെ സി ഇ എഫ് താലൂക്ക് സെക്രട്ടറി, നാണി ബാങ്ക് ഡയറക്ടർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ബാങ്ക് പ്രസിഡന്റ്  രത്നവല്ലി ടീച്ചർ അധ്യക്ഷത വഹിക്കുകയും സ്റ്റാഫ് സെക്രട്ടറി ബജീഷ് തരംഗിണി സ്വാഗതവും  ലത കെ. ടി ഹെഡ് ഓഫീസ് മാനേജർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe