കൊയിലാണ്ടി സേവാഭാരതി ‘തലചായ്ക്കാനൊരിടം’ വീടിൻ്റപ്രവേശന കർമ്മം നിർവ്വഹിച്ചു

news image
Jan 14, 2023, 8:56 am GMT+0000 payyolionline.in

കൊയിലാണ്ടി: സേവാഭാരതി ‘തല ചായ് നൊരിടം’ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകുന്ന കുറുവങ്ങാട് കക്രാട്ട് കുന്നുമ്മൽ ഊരാളി കണ്ടി മീത്തൽ മാധവി അമ്മക്കും, മകൾ സനിലക്കും വേണ്ടി നിർമ്മിച്ച വീടിൻ്റെ മൂന്നാമത്തെ വീടിൻ്റെ പ്രവേശന കർമ്മം കൊളത്തൂർമഠാധിപതി ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു. മഞ്ചേരി ജില്ലാ ജഡ്ജ് എം.പി.ജയരാജ് മുഖ്യാതിഥിയായി.

വി.എം.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണിത്. സേവാഭാരതി സംസ്ഥാനസെക്രട്ടറി എം.രാജീവൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.ശ്രീലേഷ് സേവാ സന്ദേശം നൽകി.വാർഡ് കൗൺസിലർ സി.സുധ, രജീഷ് വെങ്ങളത്തു കണ്ടി, ജയ് കിഷ് മാസ്റ്റർ, പി.ഗിരീഷ് കുമാർ, കെ.എം.രാജീവൻ, മുരളിധര ഗോപാൽ, കല്ലേരിദാസൻ നായർ, രാമുണ്ണി മാരാർ, കെ.കെ.വിനോദ് ,കല്ലേരി മോഹനൻ, രജി.കെ.എം. സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe