കൊയിലാണ്ടി വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

news image
Feb 15, 2024, 5:18 pm GMT+0000 payyolionline.in

കൊയിലാണ്ടി: വിരുന്നുകണ്ടി കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ശാന്തി കോച്ചപ്പൻ്റെ പുരയിൽ സുനിൽകുമാറിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റം. 22 ന് ഉൽസവം സമാപിക്കും. 16 ന് രാത്രി 8 മണിക്ക് സനാതന ധർമ്മം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ആദ്ധ്യാത്മിക പ്രഭാഷണം, 17 ന് രാത്രി 8 മണി കലാമണ്ഡലം വിഷ്ണു ഗുപ്തൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 18 ന് രാത്രി 9 മണിക്ക് ഭക്തിഗാനസുധ ,19 ന് വൈകു6 മണിക്ക്.കുമാരി ഭദ്രഅവതരിപ്പിക്കുന്ന സോപാനസംഗീതം, രാത്രി 8.30 ന് സ്കോളർഷിപ്പ് വിതരണം, 9.30 ന് പ്രാദേശിക പരിപാടികൾ.20ന് ചെറിയ വിളക്ക് – രാത്രി 8 ന് തായമ്പക, 10 ന് സംഗീത സന്ധ്യ.

21 ന് വലിയ വിളക്ക്. രാവിലെയും, വൈകീട്ടും ശീവേലി എഴുന്നള്ളിപ്പ്, വൈകീട്ട് 7.30 ന് പോരുർ ഉണ്ണികൃഷ്ണൻ, ഉദയൻ നമ്പൂതിരിയുടെയും ഡബിൾ തായമ്പക . രാത്രി 10 മണി മെഗാ ഗാനമേള, രാത്രി 1-15ന് നാന്തകം എഴുന്നള്ളിപ്പ് 22 ന് താലപ്പൊലി, രാവിലെ 9 ന്വൈ ശീവേലി, വൈകീട്ട് 4ന് -ദേവി ഗാനവും നൃത്തവും, 6 – 15 ന് പാണ്ടിമേളത്തോടെ നാന്തകം എഴുന്നള്ളിപ്പ്. കേരളത്തിലെ പ്രഗത്ഭ വാദ്യകലാകാരൻമാരും തദ്ദേശീയ വാദ്യക്കാരും അണിനിരക്കുന്നു. 11 മണിക്ക് വെടിക്കെട്ട്. 11.30 ഗുരുതി തർപ്പണം, പുലർച്ചെ 4 മണി ശ്രീഭൂതബലിയോടെ ഉൽസവം സമാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe