കൊയിലാണ്ടി ബദ്‌രിയ്യ ആര്‍ട്‌സ് ആന്റ് കോളജ് ഫോര്‍ വുമൺസിലെ ഫാദില-സകിയ്യ സനദ് ദാനം പ്രൗഢമായി

news image
Feb 27, 2025, 3:22 pm GMT+0000 payyolionline.in

കൊയിലാണ്ടി: പ്രശ്‌ന കലുഷിതമായ സമൂഹിക സാഹചര്യത്തില്‍ ധാര്‍മ്മികതയിലൂന്നിയ മതബോധമാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ബദ്‌രിയ്യ ആര്‍ട്‌സ് ആന്റ് കോളജ് ഫോര്‍ വുമൺസില്‍ ഫാദില- സകിയ സനദ്ദാനവും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാസിത് ഹുദവി സനദ് പഭാഷണം നിര്‍വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ വി. പി ഇബ്രാഹിം കുട്ടി, എ അസീസ് മാസ്റ്റര്‍, മദ്രസ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സയ്യിദ് ഹാരിസ് ബാഫഖി തങ്ങള്‍, എസ് വൈ എസ് മഢലം ജനറല്‍ സെക്രട്ടറി അന്‍സാര്‍ കൊല്ലം, പി.പി അനീസ് അലി, എം അബ്ദുല്ലക്കുട്ടി, എ.എം.പി ബഷീര്‍, റാഫി വാഫി, എം പി മമ്മൂട്ടി, മുസ്തഫ ഹൈത്തമി, സി.എം ഹാരിസ് പ്രസംഗിച്ചു

ബദ്‌രിയ്യ ആര്‍ട്‌സ് ആന്റ് കോളജ് ഫോര്‍ വുമൺസില്‍ ഫാദില- സകിയ സനദ് ദാനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe