കോടതികൾ ഇന്ത്യയിലെ ജുഡീഷ്യറി സംവിധാനത്തിന്റെ അഭിമാനസ്തംഭം: ജസ്റ്റിസ് എൻ നഗരേഷ്

news image
Nov 19, 2022, 12:45 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി ബാർ അസോസിയേഷൻ നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് എൻ നഗരേഷ്. ഇന്ത്യൻ ജനാധിപത്യം ലോകത്തിലെ തന്നെ മഹാ അത്ഭുതം ആണെന്നും, നാന മേഖലകളിലെ സമഗ്ര മുന്നേറ്റത്തിന്റെ അമൃത വർഷത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

75 വർഷം മുൻപ് ലോകം പ്രതീക്ഷിക്കാത്ത വളർച്ചയാണ് സ്വാതന്ത്ര ഇന്ത്യ നേടിയിട്ടുള്ളത്. സാങ്കേതിക വിദ്യയുടെ വളർച്ച ജുഡീഷ്യറിയിലും അഡ്മിനിസ്ട്രെഷനിലും വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കും. അതിവേകതയിലുള്ള നീതി നിർവഹണത്തിന് സാങ്കേതിക വിദ്യ വലിയ സ്വാധീനം ചെലുത്തും. കൊയിലാണ്ടി കോടതി ഇന്ത്യയിലെ തന്നെ ജുഡീഷ്യറി സംവിധാനത്തിന്റെ അഭിമാന സ്തംഭം ആയാണ് നിലകൊള്ളുന്നത് എന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വി സത്യൻ ആദ്യക്ഷത വഹിച്ചു.ജില്ലാ ജഡ്ജ് ടി പി അനിൽ, സബ് ജഡ്ജ് വിശാഖ്, മുൻസിഫ് ആമിനക്കുട്ടി, എ ജി പി അഡ്വ പി പ്രശാന്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ അഡ്വ പി ടി ഉമേന്ദ്രൻ സ്വാഗതവും ടി എൻ ലീന നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe