കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവം; ഇന്ന് കൊടിയേറി

news image
Jan 1, 2024, 12:13 pm GMT+0000 payyolionline.in

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീക്ഷേത്ര മഹോത്സവം ക്ഷേത്രം തന്ത്രി മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിൻ്റെയും മേൽശാന്തി കീഴേടത്ത് ഇല്ലം ശ്രീകണഠാപുരം മുരളീകൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറി. 3 ന് ബുധനാഴ്ച സമാപിക്കും.കൊടിയേറ്റ ദിവസം ഉച്ചയ്ക്ക് സമൂഹസദ്യയും, കലാമണ്ഡലം ശിവദാസൻമാരാരും സംഘവും അവതരിപ്പിച്ചതായമ്പകയും പ്രാദേശിക കലാകാരൻമാരുടെ വിവിധ പരിപാടികളും അരങ്ങേറി. ഇന്ന് ( 2 – 1 – 24-വൈകു: 4 ന് ഇളനീർ കുലവരവ്, 6.30ന് പഞ്ചാരിമേളം, നട്ടത്തിറ, കലശം തുള്ളൽ, 10 ന് ഗാനമേള, പുലർച്ചെ 1 മണി വെള്ളാട്ട്, തിറ, 3 ന് വൈകീട്ട്. 3 മണി തീ കുട്ടിച്ചാത്തൻ വെള്ളാട്ട്, 3.30 ന് ഗുളികൻ വെള്ളാട്ട്, 4 മണി ഇളനീർ കലവരവ്, 6.30ന് താലപ്പൊലി. 7.30 ന്. പാണ്ടിമേളം, രാത്രി .7.30 ന് ഭഗവതിയുടെ നടത്തിറ, ഗുളികൻ തിറ, പുലർച്ചെ 2 മണി തീ കുട്ടിച്ചാത്തൻ തിറ, ഭഗവതി തിറ .ഉത്സവം സമാപിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe