കൊയിലാണ്ടിയിൽ ഹോട്ടലുകളിലും കൂൾബാറുകളിലും ആരോഗ്യവിഭാഗം പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

news image
Mar 15, 2023, 1:46 pm GMT+0000 payyolionline.in
കൊയിലാണ്ടി: പരിശോധനയിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതും വീണ്ടും വിളമ്പി സൂക്ഷിച്ചു വച്ചതുമായ പൊറോട്ട , ചപ്പാത്തി, ചിക്കൻ കറി , പഴകിയ എണ്ണ തുടങ്ങിയവ പിടിച്ചെടുത്തു .
ചോയ്സ് റെസ്റ്റോറൻറ്, ഹോട്ടൽ സിറ്റി ഗേറ്റ് , എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തിട്ടുള്ളത്.
ഹോട്ടൽ ഷൈജു, പിഷാരികാവ് ക്ഷേത്രത്തിനടുത്തെ സസ്യഭോജനശാല എന്നിവിടങ്ങളിൽ ന്യൂനതകൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകുകയും ചെയ്തു. പിഷാരികാവ് ഉത്സവം തുടങ്ങുന്നതിന് മുന്നോടിയായി കൊല്ലം, ആനക്കുളം ഭാഗത്തെ മുഴുവൻ ഹോട്ടലുകളിലും കൂൾബാറുകളിലും ആരോഗ്യ വിഭാഗം പരിശോധന നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
കാലത്ത് 7 മണി മുതൽ നടന്ന പരിശോധനയിൽ നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എപി സുരേഷ് ,കെ റിഷാദ് ,ഹെൽത്ത് ഇൻസ്പെക്ടർമാരായ ജമീഷ് മുഹമ്മദ്, ലിജോയ് എൽ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe