കൊയിലാണ്ടി : കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ്, റവന്യൂ, ലീഗൽ മെട്രോളജി എന്നീ വകുപ്പുകൾ സംയുക്തമായി കൊയിലാണ്ടി മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി. പലയിടത്തും വില വിവരം പ്രദർശിപ്പിക്കാതെ കച്ചവടം നടത്തുന്നതായി കണ്ടെത്തി. ഇവർക്കു നോട്ടീസ് നൽകുകയും വിലവിവരം പ്രദർശിപ്പിക്കാൻ നിർദേശം നൽകുകയും അമിത വില ഈടാക്കിയ സ്ഥാപനങ്ങളിൽ വില കുറപ്പിക്കുകയും ചെയ്തു.
പരിശോധനയിൽ താലൂക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത്, ഡെപ്യൂട്ടി തഹസീൽദാർ ശശിധരൻ, പയ്യോളി റേഷനിംഗ് ഇൻസ്‌പെക്ടർ ഷിംജിത്ത്, ബാലുശ്ശേരി റേഷനിംഗ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ, നടുവണ്ണൂർ റേഷനിംഗ് ഇൻസ്‌പെക്ടർ ഷിബു, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഗിരീഷ്, ഡ്രൈവർ ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും എന്നും അമിത വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.