കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ യുപി വനിതാ വായന മത്സരം കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന യുപി വിദ്യാർത്ഥികൾക്കും വനിതാ ജൂനിയർ സീനിയർ വിഭാഗങ്ങൾക്ക് വേണ്ടി നടത്തിയ വായനാ മത്സരങ്ങളുടെ താലൂക്ക് തല മത്സരം കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊയിലാണ്ടി മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജുമാസ്റ്റർ ഉദ്ഘാടനം ചെയ്തു .
ലൈബ്രറി തലത്തിലും പഞ്ചായത്ത് മേഖലാതലത്തിലും നടന്ന മത്സരങ്ങളിൽ വിജയിച്ച ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരാണ് പങ്കെടുക്കുന്നത്. താലൂക്ക് പ്രസിഡണ്ട് കെ നാരായണൻ അധ്യക്ഷത വഹിച്ചു . താലൂക്ക് സെക്രട്ടറി കെ വി രാജൻ സ്വാഗതവും വൈസ് പ്രസിഡണ്ട് കെപി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു ഇന്ദിര കെ.എ , എൻ വി ബാലൻ , സിരവീന്ദ്രൻ എൻ ടി മനോജ് എന്നിവർ സംസാരിച്ചു .ജില്ലാ മത്സരം ജനുവരി അഞ്ചിന് കോഴിക്കോട്ട് നടക്കും