കൊയിലാണ്ടിയിൽ ലഹരിക്കെതിരെ ‘കലാജാഥ’ സംഘടിപ്പിക്കുന്നു

news image
Nov 19, 2022, 3:05 pm GMT+0000 payyolionline.in

കൊയിലാണ്ടി:  ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കലാജാഥ സംഘടിപ്പിക്കുന്നു. കൊയിലാണ്ടി ഐ.പി .എൻ സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കലാജാഥയുടെ ഉദ്ഘാടനം കൊയിലാണ്ടി മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. നാർക്കോട്ടിക് സെൽ ഡി വൈ എസ് പി  ഷാജി കെ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.പി. എൻ സുനിൽ കുമാർ പ്രിൻസിപ്പാൾ ഷൈനി ഇ കെ.അസീസ് മാഷ്, സുചീന്ദ്രൻ, പ്രകാശൻ മാസ്റ്റർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


ഒ.കെ.സുരേഷ് രചന നിർവ്വഹിച്ച് എസ് എ ആർ ബി ടി എം കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരും , ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ എസ് പി സി കേഡറ്റുകളും, എയ്ഞ്ചൽ ഡാൻസ് സ്കൂളിലെ കലാ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന തെരുവ് നാടകവും സംഗീതശില്പവും അതോടൊപ്പം ആശ്രമം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന തെരുവ് നാടകവും ഉൾപ്പെട്ടതാണ് കലാജാഥ കോറിയോഗ്രാഫി ഷിയ എയ്ഞ്ചൽ, സംവിധാനം മധു ലാൽ കൊയിലാണ്ടി, പാടിയവർ തേജാലക്ഷ്മി, നിധീഷ് കാവും വട്ടം, സംഗീത സംവിധാനം എംകെ.സുരേഷ് ബാബു, റിക്കാർഡിംഗ് ഹരീഷ് കൊയിലാണ്ടി തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ അടുത്ത ആഴ്ച കൊയിലാണ്ടിയിലെ എല്ലാ കോളേജുകളിലും ഹൈസ്കൂളുകളിലും കലാജാഥ പര്യടനം നടത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe