കൊയിലാണ്ടിയിൽ അഗ്നിശമന സേന വ്യാപാരികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

news image
Mar 18, 2023, 12:56 pm GMT+0000 payyolionline.in

കൊയിലാണ്ടി: വേനൽ കനത്ത് വരുന്നതുകൊണ്ട് വ്യാപാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ഫയർ ഓഫീസർ ആനന്ദൻ കൊയിലാണ്ടി വ്യാപാരഭവനിൽ  നടന്ന അഗ്നിസുരക്ഷ ബോധവൽക്കരണ ക്ലാസിൽ വിശദീകരിച്ചു.
ചൂട് ബാക്ടീരിയയുടെ പ്രവർത്തനം മൂലം കനത്ത ചൂടിൽ ഫയർ വരാൻ സാധ്യതയുണ്ട് ഇലക്ട്രിക്കൽ വയറിങ് ഹോട്ടൽ അതുപോലെ തന്നെ ഗ്യാസ് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ വളരെയധികം ശ്രദ്ധിക്കണമെന്ന്ും ഹൗസ് കീപ്പിംഗ് വൃത്തിയായി സൂക്ഷിക്കണം എന്നും വ്യക്തമാക്കി. സാധനങ്ങൾ അടക്കി ഒതിക്കി വയ്ക്കുക, അതുപോലെ പെയിൻറിംഗ് സ്ഥാപനം, ഇലക്ട്രിക്കൽ ഉപയോഗിക്കുന്ന സ്ഥാപനം, ഇവരെല്ലാം അഗ്നിശമന ഉപകരണ വാങ്ങി വെക്കുന്നത് നല്ലതാണെന്നും, ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്ന ഹോട്ടലുകൾ  ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും, എമർജൻസി നമ്പറുകൾ പോലീസ്, ഫയർ മുതലായ നമ്പറുകൾ കടകളിൽ രേഖപ്പെടുത്തി വെക്കണമെന്നും നിർദ്ദേശിച്ചു.

കൊയിലാണ്ടി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡണ്ട് കെ.പി ശ്രീധരന്റെ അധ്യക്ഷതയിൽ നടന്ന ബോധവല്കരണ ക്ലാസിൽ സി.പി ആനന്ദൻ ഫയർ സ്റ്റേഷൻ ഓഫീസർ, നിതിൻ രാജ് എന്നിവരും കെ.എം രാജീവൻ, ഷറഫുദ്ദീൻ, ടിപി ഇസ്മായിൽ, റിയാസ് അബൂബക്കർ, എം ശശീന്ദ്രൻ, ജിഷ, ഉഷാ മനോജ്, റോസ് ബെന്നറ്റ്, ലീല, സുധാ മാധവൻ, ഷിഗ, പ്രബീഷ് കുമാർ, കെ പി മുഹമ്മദാലി, വിഎസ് വിജയൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe