കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ  പയ്യോളി യൂണിറ്റ് ജനറൽ ബോഡിയോഗം ചേര്‍ന്നു

news image
Jan 26, 2023, 8:05 am GMT+0000 payyolionline.in

പയ്യോളി : കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ  പയ്യോളി യൂണിറ്റ് ജനറൽ ബോഡിയോഗം അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിറ്റ്  സെക്രട്ടറി കളത്തിൽ കാസിം സ്വാഗതം പറഞ്ഞു. പ്രസിഡൻറ് കാട്ടിൽ റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പി കെ ഫൈസൽ യോഗം ഉദ്ഘാടനം ചെയ്തു.

ജില്ലാ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് ജനിൽ ജോൺ മുഖ്യ പ്രഭാഷണം നടത്തി.അഡ്വക്കേറ്റ് പി കുഞ്ഞമ്മദ് ആശംസ പ്രസംഗം നടത്തി.നിലവിലുള്ള കമ്മിറ്റി ഒരു വർഷത്തേക്ക് കൂടി തുടരുവാൻ ഐക്യകണ്ഠേന തീരുമാനിച്ചു. ഖജാൻജി എ. രാഘവൻ മാസ്റ്റർ നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe