വടകര: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും, വർഗ്ഗീയ വൽക്കരണത്തിനുമെതിരെ സിപിഎം കുട്ടോത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം കീഴൽമുക്കിൽ സംഘടിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഒ പി ബാബു അധ്യക്ഷനായി, ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, നിധിൻ കെ വൈദ്യർ, കെ കെ ബിജുള എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി എം ഷാജി സ്വാഗതം പറഞ്ഞു.