കേന്ദ്ര അവഗണനയ്ക്കും വർഗ്ഗീയതക്കുമെതിരെ സിപിഎം  പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

news image
Feb 1, 2023, 8:09 am GMT+0000 payyolionline.in

പയ്യോളി : കേന്ദ്ര അവഗണനയ്ക്കും വർഗ്ഗീയതക്കും , കോർപ്പറേറ്റ് വൽക്കരണത്തിനുമെതിരെ സി പി എം  പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ  നേതൃത്വത്തിൽ അയനിക്കാട് പോസ്റ്റാഫീസിന് സമീപം പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

 

സി പി എം ഏരിയാ കമ്മിറ്റി അംഗവും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി മെമ്പർ സുധീഷ് രാജ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എന്‍ സി  മുസ്തഫ സംസാരിച്ചു. വി.രവീന്ദ്രൻ സ്വാഗതവും എം പി  ബാബു  നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe