കെപിഎസ്ടിഎ ജില്ലാ സമ്മേളനം; മേപ്പയ്യൂരിൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

news image
Feb 2, 2023, 2:27 pm GMT+0000 payyolionline.in

മേപ്പയ്യൂർ :  മേപ്പയ്യൂരിൽ ഫെബ്രുവരി 11,12 തിയ്യതികളിൽ നടക്കുന്ന കെ.പി.എസ്.ടി.എ. റവന്യൂ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കെ.പി.എസ്.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ ജോ.സെക്രട്ടറി ടി.സതീഷ്ബാബു അധ്യക്ഷത വഹിച്ചു.


സജീവൻ കുഞ്ഞോത്ത്, പി.കെ.അബ്ദുറഹ്മാൻ, എടക്കുടി സുരേഷ് ബാബു, ടി.സി.സുജയ, കെ.പി.രാമചന്ദ്രൻ,
കെ.നാസിബ്, പറമ്പാട്ട് സുധാകരൻ, ജെ.എൻ ഗിരീഷ്, സി.എം.ബാബു, ഷബീർ ജന്നത്ത്, എം.കെ.കുഞ്ഞമ്മത്, രാജീവൻ കൊടലൂർ, കെ.വി.ശശികുമാർ, കെ.വി.രജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe