കെജിഒഎ കൊയിലാണ്ടി ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം

news image
Mar 22, 2023, 2:20 pm GMT+0000 payyolionline.in

കൊയിലാണ്ടി: കെ ജി ഒ എ കൊയിലാണ്ടി ഏരിയ കമ്മറ്റി ഓഫീസ്  സാംസ്‌കാരിക നിലയത്തിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ : കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കെ. ജി. ഒ. എ ഏരിയ പ്രസിഡന്റ് ഡോ. പ്രഭിത വി. പി. അധ്യക്ഷ ആയ ചടങ്ങിൽ ഏരിയ സെക്രട്ടറി ശ്രീനാഥ്‌. എ. സ്വാഗതം പറഞ്ഞു.

ചടങ്ങിൽ ആശംസ അർപ്പിച്ച് കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡണ്ട്‌ പി. പി. സുധാകരൻ, എൻ. ജി. ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മിനി. കെ, കെ ജി ഒ എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. കെ. രാജൻ, കെ. എം. സി. എസ്. യു ജില്ലാ സെക്രട്ടറി ഇ. ബാബു, കെ. ജി. എൻ. എ. ഏരിയ സെക്രട്ടറി ജൂബിലി എന്നിവർ സംസാരിച്ചു. ചടങ്ങിന് ഏരിയ ട്രഷറർ ഗീതാനന്ദൻ. ജി. നന്ദി പറഞ്ഞു. തുടർന്ന് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു ഏപ്രിൽ 3 നു കൊയിലാണ്ടിയിൽ നടക്കുന്ന അനുബന്ധ സെമിനാറിന്റെ സ്വാഗത സംഘം രൂപീകരണ യോഗവും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe