കൂരാച്ചുണ്ടിൽ ഹോട്ടലുകളിൽ സപ്ലൈ ഓഫീസറുടെ പരിശോധന; അനധികൃതമായി ഉപയോഗിച്ച സിലിണ്ടറുകൾ പിടിച്ചെടുത്തു

news image
Jan 21, 2023, 4:31 am GMT+0000 payyolionline.in

പേരാമ്പ്ര:  കൂരാച്ചുണ്ട് അങ്ങാടിയിലും പരിസരങ്ങളിലുമുളള ഹോട്ടലുകളിൽ ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകം അനധികൃതമായി ഉപയോഗിക്കുന്നുവെന്നും, കച്ചവട സ്ഥാപനങ്ങളിൽ വില വിവരപട്ടിക പ്രദർശിപ്പിക്കുന്നില്ല , അമിത വില ഈടാക്കുന്നു തുടങ്ങിയപരാതികളുടെ അടിസ്ഥാനത്തിൽ താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

അനധികൃതമായി ഹോട്ടലുകളിൽ ഉപയോഗിച്ച് വന്നിരുന്ന 4 ഗാർഹിക പാചക വാതക സിലിണ്ടറുകൾ കസ്റ്റഡിയിലെടുത്തു. വിലവിവരപട്ടിക പ്രദർശിപ്പിക്കാത്ത 11 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൂരാച്ചുണ്ടിലെ ഗ്യാസ് ഏജൻസിയിലും പരിശോധനടത്തി. ക്രമക്കേടുകൾ കണ്ടെത്തി. ഗ്യാസ് ഏജൻസിയുടെ ഓഫീസിൽ അനധികൃതമായി സൂക്ഷിച്ച പാചകവാതക സിലിണ്ടറുകൾ ഉടനടി ഗോഡൗണിലേക്ക് മാറ്റാൻ ഏജൻസിക്ക് നിർദ്ദേശം നൽകി. സർക്കാർ നിരക്കിലെ ഡെലിവറി ചാർജ്ജേ ഈടാക്കാവൂ എന്നും നിർദ്ദേശം നൽകി. പെട്രോൾ പമ്പുകൾ ഉൾപ്പെടെ വരുo ദിവസങ്ങളിൾ തുടർപരിശോധനകൾ നടത്തുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനയിൽ പേരാമ്പ്ര റേഷനിംഗ് ഇൻസ്‌പെക്ടർ ഷിബു . വി.വി , മേപ്പയ്യൂർ റേഷനിംഗ് ഇൻസ്‌പെക്ടർ ഷിംജിത്ത് . കെ , നടുവണ്ണൂർ റേഷനിംഗ് ഇൻസ്‌പെക്ടർ ബിജു . കെ.കെ., ഡ്രൈവർ ജ്യോതി ബസു എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe