പേരാമ്പ്ര: കൂത്താളി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികളിൽ മിതവ്യയം, സമ്പാദ്യ ശീലം എന്നിവ വളർത്തുക എന്ന ഉദ്ദേശത്തോടെ കൂത്താളി എ.യു.പി സ്കൂളിൽ നടിപ്പിലാക്കുന്ന “വിദ്യാർത്ഥി മിത്ര ” നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് രാജൻ കെ പുതിയേടത്ത് നിർവഹിച്ചു.
സ്കൂൾ പി ടി എ പ്രസിഡന്റ് കെ എം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി. ആദർശ് സ്വാഗതവും. സീനിയർ അധ്യാപിക സൂസി, ബാങ്ക് ഡയറക്ടർ സി പ്രേമൻ കരുവോത്തു എന്നിവർ ആശംസയും ബാങ്ക് ഡയറക്ടർ എ കെ ചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.