കുഞ്ഞിപ്പള്ളിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

news image
Nov 26, 2022, 5:08 pm GMT+0000 payyolionline.in

വടകര: ദേശീയപാതയിൽ കുഞ്ഞിപ്പള്ളി റെയിൽവേ മേൽപ്പാലത്തിന് സമീപം ബൈക്കും, ലോറിയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. അഴിയൂർ എരിക്കിൻചാലിൽ റാബിയ മൻസിലിൽ പരേതനായ അബ്ദുറഹിമാന്റെ മകൻ റഹീസ് (41)ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി എട്ടരയോടെയാണ് സംഭവം. ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ ഇയാളെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: റാബി. ഭാര്യ : ഷരീഫ. മക്കൾ: ആയിഷ, റിസ്‌വാൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe