കിഴൂർ എയുപി സ്കൂൾ 123ാം വാർഷികം ആഘോഷിച്ചു

news image
Mar 11, 2023, 8:15 am GMT+0000 payyolionline.in

പയ്യോളി : കിഴൂർ എ.യു. പി സ്കൂൾ 123ാം വാർഷികാഘോഷം  കിഴൂർ ചൊവ്വ വയലിൽ സംഘടിപ്പിച്ചു . നഗരസഭ  ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ  സി.കെ ഷഹനാസ്  അധ്യക്ഷം വഹിച്ചു. പി.ടി. എ പ്രസിഡന്റ് മനോജൻ പി.വി സ്വാഗതം പറഞ്ഞു. കൗൺസിലർ ടി ചന്തു മാസ്റ്റർ ഉപഹാരങ്ങൾ വിതരണം ചെയ്തു.

 

കൗൺസിലർമാരായ  കാര്യാട്ട് ഗോപാലൻ, സിജിന മോഹൻ , പ്രധാനാധ്യാപകൻ എസ് സുജിത്ത് കുമാർ  , പി.ടി എ വൈസ് പ്രസിഡന്റ് ദിൽജിത്ത് മണിയൂർ പ്രീ പ്രൈമറി പിടിഎ പ്രസിഡന്റ് സുബീഷ് യുവ , മാനേജർ രമ ചാത്തോത്ത്, സ്വാഗത സംഘം വൈസ് ചെയർമാൻ, രമേശൻ കൊക്കാലേരി, എംപിടിഎ ചെയർപേഴ്സൺ സജിത, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സന്തോഷ് മീറങ്ങാടി എന്നിവർ സംസാരിച്ചു.രണ്ട് ദിവസങ്ങളിലായി വിദ്യാർത്ഥികൾ അവതരിപ്പിച്ച നൂറോളം കലാ പരിപാടികൾ വേദിയിൽ അരങ്ങേറി

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe