മൂടാടി: ഒട്ടേറെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിൽ ശ്രദ്ധേയമായ മുദ്ര പതിപ്പിച്ച സി. കെ. ജി.എം.എച്ച്.എസ് ചിങ്ങപുരം പൂർവ്വ വിദ്യാർഥി കൂട്ടായ്മ ഇതാ, സാമൂഹ്യ രംഗത്ത് അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരം തിരിച്ചു കൊണ്ടുവരുവാനും, വിഷമയമായ ഭക്ഷ്യവസ്തുക്കളിൽ നിന്ന് ജനങ്ങൾക്ക് രക്ഷ ഒരുക്കാനും വിപുലമായ പദ്ധതിയുമായി രംഗത്ത്.
നന്തി മേൽ പാലത്തിൻറെ അരികിലായി വിശാലമായ കൃഷിയിടത്തിൽ വാഴക്കന്നുൾ നട്ടു കൊണ്ടായിരുന്നു തുടക്കം. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി .കെ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയായി. മുൻ സോയിൽ കെമിസ്ട് ഇബ്രാഹിം തിക്കോടി വളപ്രയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളൊക്കെ കുറിച്ച് ക്ലാസെടുത്തു. കൃഷിദർശനത്തെ പറ്റി രവി നവരാഗ് വിശദീകരിച്ചു .
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയെ കുറിച്ച് ബാബു എം .വി. സംസാരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എം. കെ മോഹനൻ അധ്യക്ഷത വഹിച്ചു. ശ്രീനിവാസൻ കുനിയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുഹറ ഖാദർ, കെ. ജീവാനന്ദൻ, മെമ്പർ പി .പി കരീം,ആർ. പി. കെ രാജീവൻ, രാമചന്ദ്രൻ കൊയിലോത്ത്, രാഘവൻ തയ്യിൽ വളപ്പിൽ, മണ്ണാണ്ടത്തിൽ നാരായണൻ, ഗഫൂർ കെ. വി, യൂസുഫ് ചങ്ങരോത്ത്, ഹമീദ് സരിഗ എന്നിവർ സംസാരിച്ചു.
ശശി.എസ്. നായർ സ്വാഗതം പറഞ്ഞു. വത്സൻ ടി. കെ നന്ദി രേഖപ്പെടുത്തി ദേശത്തിന്റെ വിവിധ ഇടങ്ങളിൽ ഇത്തരം കാർഷിക പദ്ധതികൾ നടപ്പിലാക്കാൻ ഇനിയും മുന്നിട്ട് ഇറങ്ങുമെന്ന് ഇതിൻടെ സാരഥികൾ അറിയിച്ചു.