കാസർകോട്‌– തിരുവനന്തപുരം ആറുവരിപ്പാത 2025ൽ പൂർത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

news image
Aug 4, 2023, 2:12 pm GMT+0000 payyolionline.in

കാസർകോട്: കാസർകോട്‌–- തിരുവനന്തപുരം ആറുവരി ദേശീയപാത നിർമാണം 2025 ഓടെ പൂർത്തിയാക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. കാസർകോട് ജില്ലയിൽ  അടുത്ത വർഷത്തോടെ ദേശീയപാത 66ന്റെ പ്രവർത്തനങ്ങൾ പൂർത്തിയാകും.

ദേശീയപാതയ്‌ക്കായി 25 ശതമാനം ഭൂമി ഏറ്റെടുക്കലിന്  5,600 കോടി രൂപ മാറ്റിവച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ ഗോവിന്ദപൈ നെത്തിലപദവ് റോഡ് നിർമാണം ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe