തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍മുതല്‍ കിഴക്കേകോട്ട ഈഞ്ചക്കല്വരെയുള്ള റോഡിലും നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലും ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ – വെള്ളയമ്പലം – മ്യൂസിയം -ആർ.ആർ ലാമ്പ് – പാളയം – സ്പെൻസർ- സ്റ്റാച്യു – ആയുർവേദ കോളജ് – ഓവർബ്രിഡ്ജ്- പഴവങ്ങാടി – കിഴക്കേകോട്ട- വെട്ടിമുറിച്ച കോട്ട- മിത്രാനന്ദപുരം- പടിഞ്ഞാറേകോട്ട – ഈഞ്ചയ്ക്കൽ വരെയുള്ള റോഡിൽ യാതൊരുവിധത്തിലുമുള്ള വാഹനപാർക്കിങ്ങും അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യും. നിശ്ചലദൃശ്യങ്ങള്‍ കിഴക്കേകോട്ട – വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കല്‍ ബൈപ്പാസില്‍ പ്രവേശിക്കുന്ന സമയം ഈഞ്ചക്കല്‍ ഭാഗത്തുനിന്ന് മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്കോ യാതൊരു വാഹനങ്ങളും കടത്തിവിടില്ല.
വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന വിധം
• എം.സി റോഡിൽനിന്ന് തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണ്ണന്തലനിന്ന് തിരിഞ്ഞ് കുടപ്പനക്കുന്ന് – പേരൂർക്കട – പൈപ്പിൻമൂട് -ശാസ്തമംഗലം- ഇടപ്പഴിഞ്ഞി-ജഗതി – തൈക്കാട് വഴിയോ പരുത്തിപ്പാറ-മുട്ടട-അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം വഴിയോ പോകണം.
• ദേശീയപാതയിൽ കഴക്കൂട്ടം ഭാഗത്തുനിന്ന് ഉള്ളൂര്‍ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ഉള്ളൂർ – മെഡിക്കൽ കോളജ് – കണ്ണമ്മൂല – പാറ്റൂർ – വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപ്പറമ്പ് ഫ്ലൈഓവർ-കിള്ളിപ്പാലം വഴി.
• നെടുമങ്ങാടുനിന്ന് വരുന്ന വാഹനങ്ങൾ പേരൂർക്കട – പൈപ്പിൻമൂട് – ശാസ്തമംഗലം – ഇടപ്പഴിഞ്ഞി- എസ്.എം.സി – വഴുതക്കാട് – തൈക്കാട് വഴിയോ പേരൂർക്കട – പൈപ്പിൻമൂട് – ശാസ്തമംഗലം – ഇടപ്പഴിഞ്ഞി -ജഗതി -മേട്ടുക്കട വഴിയോ പോകേണ്ടതാണ്.
• പേട്ട ഭാഗത്തുനിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപ്പറമ്പ് ഫ്ലൈഓവർ-കിള്ളിപ്പാലം വഴി.
• തിരുവല്ലം ഭാഗത്തുനിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര – കിള്ളിപ്പാലം – ചൂരക്കാട്ടുപാളയം വഴി.
• തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തുനിന്ന് എം.സി റോഡ് വഴി പോകേണ്ട വാഹനങ്ങൾ തമ്പാനൂർ ഫ്ലൈഓവർ – തൈക്കാട് – വഴുതക്കാട്- എസ്.എം.സി – ഇടപ്പഴിഞ്ഞി – ശാസ്തമംഗലം – പൈപ്പിൻമൂട് – പേരൂർക്കട-കുടപ്പനക്കുന്ന് -മണ്ണന്തല വഴി.
• തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തുനിന്ന് ഉള്ളൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, കിള്ളിപ്പാലം – ചൂരക്കാട്ട്പാളയം – തകരപ്പറമ്പ് ഫ്ലൈഓവർ -ഉപ്പിടാംമൂട്-വഞ്ചിയൂർ പാറ്റൂർ-പള്ളിമുക്ക്-കുമാരപുരം-മെഡിക്കൽകോളജ് വഴി.
• കിഴക്കേകോട്ട ഭാഗത്തുനിന്ന് നെടുമങ്ങാടേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം – തമ്പാനൂര്‍ ഫ്ലൈഓവര്‍ – വഴുതക്കാട് – എസ്.എം.സി – ഇടപ്പഴിഞ്ഞി – ശാസ്തമംഗലം – പൈപ്പിൻമൂട് – പേരൂർക്കട വഴി.
• തമ്പാനൂര്‍ ഭാഗത്തുനിന്ന് തിരുവല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍ ഫ്ലൈഓവര്‍ – കിള്ളിപ്പാലം – അട്ടക്കുളങ്ങര – മണക്കാട് – അമ്പലത്തറ വഴി.
• കിഴക്കേകോട്ടയിൽനിന്ന് ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര- ഈഞ്ചക്കൽ – ചാക്ക വഴി.
• കിഴക്കേകോട്ടയിൽനിന്ന് തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം വഴി പോകണം.
നോ പാർക്കിങ് റോഡുകൾ
- ദേവസ്വം ബോർഡ്-നന്തൻകോട്-കോർപറേഷൻ പോയൻറ്
- പബ്ലിക് ലൈബ്രറി – നന്തൻകോട് – ആർ.ബി.ഐ -ബേക്കറി
- ബേക്കറി -അണ്ടർപാസേജ്-ആശാൻ സ്ക്വയർ-ഫ്ലൈഓവർ-ജി.വി രാജ-പി.എം.ജി
- കവടിയാർ – വെള്ളയമ്പലം – മ്യൂസിയം – പാളയം – സ്റ്റാച്യു – ആയുർവേദ കോളജ് – കിഴക്കേകോട്ട – അട്ടക്കുളങ്ങര
- ഓവർബ്രിഡ്ജ്- തമ്പാനൂർ- ചൂരക്കാട്ടുപാളയം – കിള്ളിപ്പാലം – അട്ടക്കുളങ്ങര റോഡ്
- വെട്ടിമുറിച്ചകോട്ട- വാഴപ്പള്ളി – മിത്രാനന്ദപുരം – പടിഞ്ഞാറേകോട്ട – ഈഞ്ചയ്ക്കൽ റോഡ്
വാഹന പാർക്കിങ് സ്ഥലങ്ങൾ
- കവടിയാര്‍ സാൽവേഷൻ ആര്‍മി സ്കൂള്‍, കേരള വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയം കോമ്പൗണ്ട്, കേരള യൂനിവേഴ്സിറ്റി സെനറ്റ് ഹാള്‍ കോമ്പൗണ്ട്, യൂനിവേഴ്സിറ്റി കോളജ്,
- സംസ്കൃത കോളജ്, വഴുതക്കാട് വിമൻസ് കോളജ്, സംഗീത കോളജ്, സെൻറ് ജോസഫ് സ്കൂള്‍, ഫോര്‍ട്ട് ഹൈസ്കൂള്‍,
- ഗവ. ബോയ്സ് ആൻഡ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ട് ചാല, അട്ടക്കുളങ്ങര സെൻട്രൽ സ്കൂള്‍, എസ്.എം.വി സ്കൂള്‍ ഗ്രൗണ്ട്, ആര്‍ട്ട്സ് കോളജ്, ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് എന്നീ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
- പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് തിരികെ പോകാൻ തടസ്സമുണ്ടാക്കാത്ത രീതിയിൽ നിർത്തണം.
- പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈല്‍ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണം.
ആംബുലൻസ് റൂട്ടുകള്‍
- നെടുമങ്ങാട്, പാപ്പനംകോട്, പേരൂർക്കട, ശാസ്തമംഗലം ഭാഗത്തുനിന്ന് വരുന്ന ആംബുലൻസുകള്‍ ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – എസ്.എം.സി വഴുതക്കാട് – ബേക്കറി അണ്ടർപാസേജ് – ജനറൽ ഹോസ്പിറ്റൽ – പാറ്റൂർ – പള്ളിമുക്ക് -കുമാരപുരം വഴി പോകേണ്ടതാണ്.
- കെ.എസ്.ആർ.ടി.സി സർവിസുകള്‍
- സമാപന ഘോഷയാത്ര കണ്ട് മടങ്ങുന്ന പൊതുജനങ്ങള്‍ക്ക് വെള്ളയമ്പലം, പി.എം.ജി, തമ്പാനൂർ, മണക്കാട് എന്നീ സ്ഥലങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി വിവിധ സ്ഥലങ്ങളിലേക്ക് ബസുകൾ ഓപറേറ്റ് ചെയ്യും.
- എയര്‍പോര്‍ട്ടിലേക്ക് വരുന്ന യാത്രക്കാരുടെ വാഹനങ്ങള്‍ കഴിവതും കഴക്കൂട്ടം-കോവളം ബൈപ്പാസ് റോഡ് ഉപയോഗിക്കേണ്ടതാണതെന്ന് പൊലീസ് അറിയിച്ചു.