എൽ എസ്എസ്, യുഎസ്എസ് വിജയികളെ നന്തിയില്‍ മൈകൊ അനുമോദിച്ചു

news image
Oct 24, 2022, 2:51 pm GMT+0000 payyolionline.in

നന്തി:  എൽ എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സാംസ്കാരിക സംഘടന മൈകൊയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ബഷീർ കുന്നുമ്മൽ പരിപാടി ഉൽഘാടനം നിർവ്വഹിച്ചു.

ഡോ : എം.ടി. ഗീത ഉപഹാര സമർപ്പണം നടത്തി. തിക്കോടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേർസൺ കെ.പി. ഷക്കീല , ഫാത്തിമ ശുഹൈബ്, അലി പുതുക്കുടി, പി.കെ. ഹുസൈൻ ഹാജി തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് ഷാൻ ഏ.വി, ഫാത്തിമ റിദ ടി , ഫാത്തിമ റിസ ടി., ഹിസാന മറിയം എന്നിവർ അനുമോദനം ഏറ്റുവാങ്ങി. ജാസിർ പി യുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അൽത്താഫ് മുഹമ്മദ് സ്വാഗതവും അഫ്ത്താ ബ് മുഹമ്മദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe