എസ് വൈ എസ് കൊയിലാണ്ടി സോൺ യൂത്ത് പാർലമെൻ്റ് മാർച്ച് 12 ന് പാലച്ചുവട്ടിൽ

news image
Mar 10, 2023, 12:08 pm GMT+0000 payyolionline.in

പയ്യോളി: എസ് വൈ എസ് കൊയിലാണ്ടി സോൺ യൂത്ത് പാർലമെൻ്റ് മാർച്ച് 12 ന് പാലച്ചുവടിൽ നടക്കും.
“സാമൂഹിക വികസനം; സാംസ്കാരിക നിക്ഷേപം ” എന്ന പ്രമേയത്തെ അധികരിച്ച് രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ ഒൻപത് സ്പെല്ലുകളിലായി ചർച്ചകളും അഭിമുഖങ്ങളും സെമിനാറുകളും നടക്കും. ഏഴ് സർക്കിളുകളിൽ നിന്നായി അഞ്ഞോറോളം സ്ഥിരം പ്രതിനിധികളും നൂറോളം സൗഹൃദ പ്രതിനിധികളും പങ്കെടുക്കും.

 


പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം വി മുഹിയദ്ധീൻ കുട്ടി മുസ്ലിയാർ പുറക്കാട് ഉദ്ഘാടനം ചെയ്യും.
എസ് വൈ എസ് സോൺ പ്രസിഡൻ്റ് ഹബീബ് റഹ്മാൻ സുഹ്‌രി അധ്യക്ഷത വഹിക്കും.
സാമൂഹിക വികസനം, സാംസ്കാരിക നിക്ഷേപം എന്ന വിഷയം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളും
സാമൂഹിക വികസനം, ഇസ്ലാമിക പാഠങ്ങൾ മുഹമ്മദലി സഖാഫി വള്ളിയാടും സോഷ്യൽ ആക്ടിവിസം, മൗലിക വിചാരങ്ങൾ ഡോ:അബൂബക്കർ നിസാമിയും സോഷ്യൽ ആക്ടിവിസം, സാധ്യതയും പ്രയോഗവും റഹ്മത്തുള്ള സഖാഫി എളമരവും അവതരിപ്പിക്കും.


കൃഷി,തൊഴിൽ, സംരംഭകത്വം വർക്ക് ഷോപ്പിന് ഡോ:അബു കുമ്മാളി, പി വി അഹമ്മദ് കബീർ മാസ്റ്റർ എളേറ്റിൽ, സുധീഷ് കുമാർ നേതൃത്വം നൽകും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രാദേശിക ചരിത്രം സെഷനിൽ പന്തലായനി: സയ്യിദ് കുടുംബത്തിൻറെ വേരും വെളിച്ചവും മുജീബുറഹ്മാൻ സഖാഫിയും പാറപ്പള്ളി: ആത്മീയ വഴികളുടെ ഇന്നെലകൾ യൂനുസ് സഖാഫിയും
ചെരിച്ചൽ പള്ളി: പൈതൃകത്തിന്റെ തെളിച്ചങ്ങൾ മുഹമ്മദ് പുറക്കാടും അധിനിവേശവും പ്രതിരോധത്തിന്റെ നെഞ്ചുറപ്പും അസ്‌ലം തൊലേരിയും പേപ്പർ അവതരിപ്പിക്കും.
അഭിമുഖത്തിൽ പ്രശസ്ത ചരിത്രകാരൻ എം ആർ രാഘവ വാര്യർ, നസീർ മേലടി സംബന്ധിക്കും.
വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി ഫോക്കസ് പോയിന്റിൽ അഫ്സൽ മാസ്റ്റർ കൊളാരി, ഡോ ഷാഹുൽഹമീദ് സംസാരിക്കും. വൈകുന്നേരം 4 30ന് നടക്കുന്ന പ്രാദേശിക വികസന കാഴ്ചപ്പാടുകൾ എന്ന സെഷനിൽ ടി പി രാമകൃഷ്ണൻ എംഎൽഎ, പയ്യോളി നഗരസഭ ചെയർമാൻ ഷഫീഖ് വടക്കയിൽ ,തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി കെ ഗിരീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽകിഫിൽ, വാർഡ് മെമ്പർ നൗഷാദ് മാസ്റ്റർ, എസ് വൈ എസ് സംസ്ഥാന കൗൺസിലർ അബ്ദുൽ കരീം നിസാമി കൊല്ലം സംബന്ധിക്കും.

ലിബറൽ മോഡേണിറ്റി: സ്ത്രീ, കുടുംബം സി കെ എം ഫാറൂഖ് മാസ്റ്ററും നിലപാട് ആർപി ഹുസൈൻ മാസ്റ്റർ ഇരിക്കൂറും നേർവഴിയുടെ ചുവടുകൾ അബ്ദുറഷീദ് സഖാഫി കുറ്റ്യാടിയും അവതരിപ്പിക്കും.
സമാപന പ്രാർത്ഥനക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻ്റ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ എസ് വൈ എസ് സ്റ്റേറ്റ് കൗൺസിലർ അബ്ദുൽ കരീം നിസാമി കൊല്ലം, സോൺ പ്രസിഡൻ്റ് ഹബീബ് റഹ്മാൻ സുഹ്‌രി,
ഫൈനാൻസ് സെക്രട്ടറി മുഹമ്മദലി സി ടി, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കാപ്പാട്,
സാംസ്കാരികം സെക്രട്ടറി അസ് ലം തോലേരി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe