തിക്കോടി എഫ് സിഐയില്‍ ലോറിക്ക് മുകളില്‍ കയറി തൊഴിലാളിയുടെ ആത്മഹത്യാ ശ്രമം – വീഡിയോ

news image
Mar 22, 2023, 6:24 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി എഫ് സിഐ ഗൊഡൌണില്‍ തൊഴിലാളിയുടെ ആതഹത്യാ ശ്രമം. എഫ് സിഐയിലെ ലോറി  ഡ്രൈവര്‍ മൂരാട് അന്‍വര്‍ മന്‍സിലില്‍ യാസര്‍ അരാഫത്ത് (31) ലോറിക്ക് മുകളില്‍ കയറി  പെട്രോള്‍ ഒഴിച്ച് ആത്മഹത്യാ ഭീഷണി  മുഴക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തേമുക്കാലോടെ കനത്ത പോലീസ് സുരക്ഷക്കിടെയായിരുന്നു സംഭവം. പുതുതായി കരാറെടുത്ത ആളുടെ 17 ഓളം ലോറികള്‍ ഗോഡൌണില്‍  പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു തൊഴിലാളിയുടെ ആത്മഹത്യാ ശ്രമം. ഇയാളെ പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ കെ.സി. സുഭാഷ് ബാബു ലോറിക്ക് മുകളില്‍ കയറി ബലം പ്രയോഗിച്ച്  കീഴ്പ്പെടുത്തി താഴെ ഇറക്കി.

തിക്കോടി എഫ് സിഐയിലെ മാസങ്ങളായി തുടരുന്ന തൊഴിലാളി സമരത്തിനിടെയായിരുന്നു ഈ സംഭവം. എഫ് സിഐയിലെ ചരക്ക് നീക്കാന്‍  പുതുതായി കരാര്‍ എടുത്തയാള്‍ നിലവിലെ ലോറികളെ ഒഴിവാക്കി പുതിയ ലോറികള്‍ കൊണ്ട് വന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം തുടങ്ങിയത്. ഇതിനിടെ തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെ നിരവധി തവണ പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിരുന്നില്ല. പുതിയ കരാറുകാരനെതിരെ നേരത്തെ സമരത്തിലായിരുന്ന  തൊഴിലാളികള്‍ ഇന്ന് മുതല്‍ സമരം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് തൊഴിലാളി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഇന്നത്തെ സംഭവുമായി ബന്ധപ്പെട്ട്  തൊഴിലാളികളായ പതിനൊന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. നിലവില്‍ അറുപതോളം പേരാണ് ഇവിടെ ലോറി ജീവനക്കാരായിട്ടുള്ളത്. പിന്നീട് പോലീസ് സാന്നിധ്യത്തില്‍ കരാറുകാരന്റെ മുഴുവന്‍  ലോറികളെയും അകത്തേക്ക് കടത്തിവിട്ടു. പയ്യോളി എസ്ഐ അരുണ്‍ മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe