ഉള്ള്യേരിയില്‍ റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു

news image
Jan 28, 2023, 5:02 am GMT+0000 payyolionline.in
കൊയിലാണ്ടി: ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രി 8.30ഒടെയാണ് ഉള്ള്യേരി ഈസ്റ്റ് മുക്കിന് സമീപം റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്കിനാണ് തീപിടിച്ചത്. വിവരം കിട്ടിയതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും. തീയണച്ചു.  തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല . അത്തോളി പോലീസ് സ്ഥലത്തുണ്ടായിരുന്നു. ബൈക്ക് പൂർണ്ണമായും കത്തി നമ്പർ പ്ലേറ്റ് മറ്റും കത്തിയതിനാൽ ഉടമസ്ഥന്റെ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe