ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹൈദരാബാദ് സെക്രട്ടേറിയറ്റ് മന്ദിരത്തിൽ തീപിടിത്തം

news image
Feb 3, 2023, 1:21 pm GMT+0000 payyolionline.in

ഹൈദരാബാദ്: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹൈദരാബാദിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിൽ തീപിടിത്തം. എൻ.ടി.ആർ ഗാർഡന് സമീപം പണിതീർത്ത മന്ദിരത്തിന്‍റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. 10 യൂനിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചു.

പുലർച്ചെ 2.15ഓടെയായിരുന്നു സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഈ മാസം 17നാണ് പുതിയ സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. കോടികൾ ചെലവിട്ട് ഏഴ് ലക്ഷം സക്വയർ ഫീറ്റിലാണ് കെട്ടിടം പണിതിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe