ഇൻ്റെർനെറ്റ് വിച്ഛേദിച്ചു ; മൂടാടി വില്ലേജ് ഓഫീസ് പ്രവർത്തനം മുടങ്ങി  

news image
Jan 25, 2023, 3:53 am GMT+0000 payyolionline.in

പയ്യോളി : ബി.എസ്.എൻ. എൽ. ഇൻ്റെർനെറ്റ് കണക്ഷൻ വിച്ഛേദിച്ചതിനാൽ മൂടാടി വില്ലേജ് ഓഫീസ് പ്രവർത്തനം താളം തെറ്റി . ചൊവ്വാഴ്ച രാവിലെ മുതലാണ് നന്തി ബസാറിൽ പ്രവൃത്തിക്കുന്ന വില്ലേജ് ഓഫീസിൽ ഉപഭോക്താക്കളെ വലച്ച് ഇൻ്റെർനെറ്റ് സംവിധാനം  തടസ്സപ്പെട്ടത് .

വില്ലേജ് ഓഫീസ് അധികൃതർ ബി.എസ്.എൻ.എല്ലുമായി ബന്ധപ്പെട്ടപ്പോൾ ബിൽ അടക്കാത്തത് കൊണ്ടാണ്  കണക്ഷൻ വിച്ഛേദിച്ചതെന്നായിരുന്നു മറുപടി ലഭിച്ചത്. തുടർന്ന് താലൂക്ക് ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിലും ബന്ധപ്പെട്ടപ്പോൾ ബിൽ അടച്ചതാണെന്ന മറുപടിയാണത്രെ മൂടാടി വില്ലേജ് ഓഫീസർക്ക് ലഭിച്ചത്. ജില്ലയിലെ വില്ലേജ് ഓഫീസുകളിലേക്കുള്ള ഇൻ്റെർനെറ്റ് കണക്ഷൻ്റെ ബിൽ മുൻകൂറായി ഒരു വർഷത്തേക്ക് അടച്ചതാണെന്നും  അത് പ്രകാരം 2023 മാർച്ച് വരെ അടച്ച ബില്ലിന് കാലാവധിയുണ്ടെന്നുമാണ് റവന്യൂ വകുപ്പിൻ്റെ ഐ.ടി.സെൽ വിഭാഗം വ്യക്തമാക്കിയത്. ഇതോടെ ഓഫീസിൽ രാവിലെ മുതൽ  നികുതിയടക്കാനും  വിവിധ തരം സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങിക്കാനെത്തിയവരും ആവശ്യം നിറവേറ്റനാവാതെ വലഞ്ഞു .

വളരെ അത്യാവശക്കാരായ ഉപഭോക്താക്കൾക്ക് മാത്രം  ജീവനക്കാരുടെ മൊബൈൽ ഫോൺ വൈ ഫൈ ഉപയോഗിച്ചാണ് സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് കൊടുത്തത് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe