ഇരിങ്ങൽ  സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് ഇന്ന് കോടിയേറും

news image
Jan 28, 2023, 2:46 pm GMT+0000 payyolionline.in

ഇരിങ്ങൽ: ഇരിങ്ങൽ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഒരാഴ്ചയലധികം നീണ്ടുനിൽക്കുന്ന തൈപ്പൂയ്യ ഉത്സവം ഞായറാഴ്ച കൊടിയേറുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിലറിയിച്ചു.

 

കൊയിലാണ്ടി താലൂക്കിലെ പ്രധാനപ്പെട്ട സുബ്രഹ്മണ്യക്ഷേത്രമാണ് ഇരിങ്ങൽ സുബ്രഹ്മണ്യക്ഷേത്രം. രാത്രി 7.50-ന് തന്ത്രി പറവൂർ കെ.എസ്. രാകേഷ് തന്ത്രികളുടെ കാർമികത്വത്തിലാണ് കൊടിയേറ്റം. 30-ന് കോട്ടക്കൽ ശ്രീനാരായണസമിതിയുടെ ഭജന, വടകര സപ്തസ്വരയുടെ ഭക്തിഗാനസുധ.

31-ന് ഇരിങ്ങൽ സുബ്രഹ്മണ്യ മഹിള ഭക്തസമിതിയുടെ ഭജന, കണ്ണൂർ കെ.എൻ. രാധാകൃഷ്ണന്റെ പ്രഭാഷണം.

ഫെബ്രുവരി ഒന്നിന് ഇരിങ്ങൽ ശിവസമിതിയുടെ ഭജന, മെഗാതിരുവാതിര, രണ്ടിന് ഇരിങ്ങൽ ഭജഗോവിന്ദം സമിതിയുടെ ഭജന, നൃത്തസന്ധ്യ, ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ പ്രഭാഷണം, ആദരിക്കൽ, മൂന്നിന് കാഴ്ചശീവേലി, കർപ്പൂരവരവ്, ശ്രീനന്ദ് വിനോദ് നയിക്കുന്ന ഗാനോത്സവ്, നാലിന് തായമ്പക, കുട്ടോത്ത് മഹാവിഷ്ണുക്ഷേത്രം സമിതിയുടെ ഭജന, കാവടിവരവ്, പള്ളിവേട്ട എഴുന്നള്ളത്ത്.

തൈപ്പൂയ്യ ദിനമായ അഞ്ചിന് ആറാട്ടുത്സവം. ഉച്ചയ്ക്ക് ആറാട്ടുസദ്യ, പഞ്ചാരിമേളം, കൊളാവിപ്പാലം കടപ്പുറത്തേക്ക് ആറാട്ടെഴുന്നള്ളത്ത്, തുടർന്ന് തിരിച്ചെഴുന്നള്ളത്ത്.

ഉത്സവദിവസങ്ങളിൽ വിശേഷാൽപൂജകൾ, ഗണപതിഹോമം, അഭിഷേകം, സോപാനസംഗീതം, നാഗസ്വരം, ചെണ്ടവാദ്യം, നൈവേദ്യം വരവുകൾ, നിറപറ വഴിപാട് എന്നിവയുണ്ടായിരിക്കും.

പത്രസമ്മേളനത്തിൽ ക്ഷേത്രം പ്രസിഡന്റ് പി.എൻ. അനിൽകുമാർ, പി.കെ. ചന്ദ്രൻ, പടന്നയിൽ മുകുന്ദൻ, സി.പി. രവീന്ദ്രൻ, പി.കെ. അശോകൻ, സബീഷ് കുന്നങ്ങോത്ത് എന്നിവർ പങ്കെടുത്തു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe